congres
പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിന്റെ മണ്ഡലംതല ഉദ്ഘാടനം എം.അൻസാർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 17 കേന്ദ്രങ്ങളിൽ വാർഡ് കോൺഗ്രസ് കമ്മിറ്റികൾ പന്തം കൊളുത്തി പ്രകടനം നടത്തി. പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം എം. അൻസർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, അൻസാർ എ. മലബാർ, അമ്പാട്ട് അശോകൻ, ബി. സെവന്തികമാരി, കെ.ബി. ഹരിലാൽ, കയ്യാലത്തറ ഹരിദാസ്, മെഹർഖാൻ ചേന്നല്ലൂർ, ജി. ശശികുമാർ, ആർ. രാജേഷ് കുമാർ, രാധാകൃഷ്ണൻ എന്നിവർ വിവിധ വാർഡുകളിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.