kunnathoor
കുന്നത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നൽകിയ ഓട്ടോമാറ്റിക് സാനിറ്റെയ്സർ കൊടിക്കുന്നിൽ സുരേഷ് എം.പി മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് ഷാഫിയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഓട്ടോമാറ്റിക്ക് സാനിറ്റൈസർ ഡിസ്പെൻസറുകൾ കൈമാറി. കൊടിക്കുന്നിൽ സുരേഷ് എം.പി മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷാഫിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ്‌, പഞ്ചായത്ത് അംഗങ്ങളായ ഷീജാ രാധാകൃഷ്ണൻ, റെജി കുര്യൻ, നാട്ടിശ്ശേരി രാജൻ, മണ്ഡലം വൈസ് പ്രസിഡന്റ് വട്ടവിള ജയൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമേഷ് കുന്നത്തൂർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഹരികുമാർ കുന്നത്തൂർ, ശ്രീകുമാർ, സോമനാഥൻ ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു.