പുനലൂർ: എസ്.എൻ.ഡി.പി യോഗം ഇളമ്പൽ ആർ.ശങ്കർ സ്മാരക 2197-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾക്ക് ഭക്ഷ്യക്കിറ്റികൾ വിതരണം ചെയ്തു. യൂണിയൻ പ്രതിനിധി ജി.രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.സോമസുന്ദരൻ,ശാഖാ സെക്രട്ടറി എൻ.വി. ബിനുരാജ്, വൈസ് പ്രസിഡന്റ് ജി.സുരേഷ് കുമാർ ,ശാഖ കമ്മിറ്റി അംഗങ്ങളായ പി.വിജയകുമാർ, ബി.എസ്. ആശാമോൾ, വനിതാ സംഘം ശാഖാ പ്രസിഡന്റ് താമരാക്ഷി , സെക്രട്ടറി അംബുജാക്ഷി ,യൂത്ത്മൂവ്മെന്റ് ശാഖ ഭാരവാഹികളായ ജീജോ രാജൻ ,സജിത്ത് വിശ്വനാഥൻ, പ്രദീഷ് തുടയവർ കിറ്റുകൾ വീടുകളിലെത്തിക്കുന്നതിന് നേതൃത്വം നൽകി.