കുന്നത്തൂർ : കൊവിഡ് രോഗിയായ വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാതൃകയായി. കുന്നത്തൂർ പതിനൊന്നാം വാർഡ് വൃന്ദാവനിൽ(പെല്ലത്തുവിള) സുരേന്ദ്രൻ പിള്ളയുടെ ഭാര്യ ആർ.കെ. ജയശ്രീയുടെ (57) മൃതദേഹമാണ് പ്രോട്ടോക്കോൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചത്. പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യൂത്ത് കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന 'യൂത്ത് കെയർ' ടീമിന്റെ നേതൃത്വത്തിലാണ് മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി വീട്ടിലെത്തിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് നേതാവുമായ കാരയ്ക്കാട്ട് അനിൽ, ശബരിക്കലഴികത്ത് രാധാകൃഷ്ണൻ, ദക്ഷിണ മനോജ്, വാർഡ് മെമ്പർ അനില എന്നിവർ നേതൃത്വം നൽകി. ആവണി മനോജ്, അനന്തു കുന്നത്തൂർ, അരുൺ തൈക്കുട്ടം, രാഹുൽ കൃഷ്ണൻ, വിഷ്ണു കൊല്ലാറ, അതുൽ കണ്ണൻ, ജുബിൻ കുന്നത്തൂർ എന്നിവരടങ്ങിയ യൂത്ത് കെയറിന്റെ സന്നദ്ധ സേനാംഗങ്ങളാണ് മൃതദേഹം സംസ്കരിച്ചത്.