കൊല്ലം: ജില്ലയിൽ പത്രപ്രവർത്തക, കുടുംബ പെൻഷൻ കുടിശിക ലഭിക്കാനുള്ളവർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വിവരം നൽകണം. പേര്, വിലാസം, ഫോൺ നമ്പർ, പെൻഷൻ അനുവദിച്ച ഉത്തരവ്, ആദ്യമായി പെൻഷൻ കൈപ്പറ്റിയത് രേഖപ്പെടുത്തിയ ട്രഷറി പാസ് ബുക്കിലെ പേജ് എന്നിവ ddprdkollam@gmail.com വിലാസത്തിൽ ഇ - മെയിലായി 14 നകം നൽകണം. രേഖകൾ നേരിട്ട് സ്വീകരിക്കില്ല. ഫോൺ- 9400011866.