കൊല്ലം: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കൊല്ലം താലൂക്കിലെ ഗ്രന്ഥശാലാ പ്രവർത്തകരിൽ നിന്ന് 4,10,011 രൂപ സമാഹരിച്ച നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷൺമുഖദാസിൽ നിന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ. പി.കെ. ഗോപൻ ചെക്ക് ഏറ്റുവാങ്ങി. ജില്ലാ കൗൺസിൽ അംഗം എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. നാസർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൊല്ലം ഈസ്റ്റ് നേതൃസമിതി കൺവീനർ എൻ.പി. ജവഹർ സ്വാഗതവും എ. സമ്പത്ത് കുമാർ നന്ദിയും പറഞ്ഞു.