കൊല്ലം: പെട്രോൾ വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പോസ്റ്റർ സമരം അഞ്ചൽ ആയൂർ യൂണിറ്റിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ .എ .റഹീം ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ ഭാഗമായി പെട്രോൾ വിലവർദ്ധനവിനെതിരെയുള്ള പോസ്റ്ററുകൾ പതിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ഷബീർ ,ബ്ലോക്ക് സെക്രട്ടറി അജാസ് അഞ്ചൽ, പ്രസിഡന്റ് ഹരി രാജ്, വൈസ് പ്രസിഡന്റ് അമൽ വർഗീസ്, രാം ഏറം , സി.പി.എം ലോക്കൽ സെക്രട്ടറി രാജേന്ദ്രൻ പിള്ള ഗ്രാമ പഞ്ചായത്ത് അംഗം എ .എം. റാഫി, മേഖല പ്രസിഡന്റ് രതീഷ് , ഷാഹിൻ എന്നിവർ പങ്കെടുത്തു.