കടയ്ക്കൽ: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനാധിപത്യ ധ്വംസന നടപടികൾ പിൻവലിക്കുക, പെട്രോൾ ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക , പതിനഞ്ച് വർഷം കഴിഞ്ഞ ഓട്ടോ ഉൾപ്പടെയുള്ള വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ അനുവദിക്കില്ലെന്ന കേന്ദ്രസർക്കാർ നയം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഐക്യട്രേഡ് യൂണിയൻ പഞ്ചായത്ത് തലത്തിൽ സമര പരിപാടികൾ സംഘടിപ്പിക്കും. എല്ലാ മോട്ടോർ തൊഴിലാളികളും സമര പരിപാടികളിൽ പങ്കെടുക്കണമെന്ന് മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം. എസ്. മുരളി, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ജയപ്രകാശ്, കെ.ടി.യു.സി ജില്ലാ സെക്രട്ടറി കുരിവിപ്പുഴ ഷാനവാസ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ശങ്കർ, യു.ടി.യു.സി ജില്ലാ സെക്രട്ടറി അജിത്ത് എന്നിവർ സയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.