ചാത്തന്നൂർ: കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ ചാത്തന്നൂരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കണ്ടു. ഇന്നലെ ഇടനാട് എൽ.പി സ്കൂളിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ഒരാൾക്കുപോലും രോഗബാധ കണ്ടെത്തിയില്ല. 206 പേർക്കാണ് ഇന്നലെ പരിശോധന നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു അഭ്യർത്ഥിച്ചു.