shabeer
കൂട്ടിക്കട അരിവാൾമുക്ക് മേഖലയിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന സ്നേഹ സമ്മാന വിതരണം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സി.പി.എം അരിവാൾ മുക്ക് ബ്രാഞ്ചിന്റെയും ഡി.വൈ.എഫ്.ഐ വെൺപാലക്കര, കൂട്ടിക്കട യൂണിറ്റുകളുടെയും നേതൃത്വത്തിൽ അരിവാൾ മുക്ക് മേഖലയിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ സ്നേഹ സമ്മാനം വിതരണം ചെയ്തു. എം. നൗഷാദ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു.

അരിപ്പൊടി, റവ, തേങ്ങ, തേയില, പഞ്ചസാര, മല്ലിപ്പൊടി, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, രണ്ടുതരം ബിസ്കറ്റ്, സർജിക്കൽ മാസ്ക്, സവാള, ഉരുളൻ കിഴങ്ങ്, തക്കാളി, പച്ചമുളക്, പച്ചയ്ക്കാ, വെണ്ടക്ക, ബീറ്റ്‌റൂട്ട്, ചേന, വെള്ളരി, പടവലം, മത്തൻ എന്നിവ ഉൾപ്പെടുന്നതാണ് സ്നേഹ സമ്മാനം. പ്രദേശത്തെ 125 വീടുകളിൽ കിറ്റുകൾ വിതരണം ചെയ്തു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ഷബീർ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം ആർ. മനോജ്, രഞ്ജിത്ത്, ശിവകുമാർ, ആദിത്യൻ, ഷാൻ എന്നിവർ നേതൃത്വം നൽകി.