ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗവ. യു.പി സ്കൂളിലെ തരിശുഭൂമിയിൽ നടത്തിയ വാഴക്കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്തംഗം ബി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ വൈ. നാസറുദീൻ, പി.ടി.എ പ്രസിഡന്റ് ജെ. ഷാജിമോൻ, ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ, ആദിച്ചനല്ലൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റുമാരായ പി.സി. നന്ദു, എ. സുരേഷ് കുമാർ, അദ്ധ്യാപകരായ ലീലാമ്മ, സൂസൻ തുടങ്ങിയവർ പങ്കെടുത്തു.