എഴുകോൺ: ഇടക്കോട് പനയറഴികത്ത് വീട്ടിൽ പരേതനായ സുകുമാരപ്പണിക്കരുടെ (എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യുണിയൻ മുൻ വൈസ് പ്രസിഡന്റ്) ഭാര്യ എൻ. ലക്ഷ്മിക്കുട്ടി ( 79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എൽ. ലൈല, എൽ. ലത, എൽ. ലിസി, എൽ. അമ്പിളി, എൽ. ബീന. മരുമക്കൾ: പി. സലിം, പി. വിജയൻ, എം.ജി. രാജേന്ദ്രൻ, സി. കമൽ സേനൻ, ബി. രാജേഷ്.