kittt-
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടയനമ്പലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാൻ കഴിയാത്ത വ്യാപാരികൾക്ക് ഭക്ഷ്യക്കിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും ഓച്ചിറ മേഖലാ പ്രസിഡന്റുമായ ഡി. വാവാച്ചൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടയനമ്പലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് സാന്ത്വനം 2021 എന്ന പേരിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാൻ കഴിയാത്ത വ്യാപാരികൾക്ക് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും ഓച്ചിറ മേഖലാ പ്രസിഡന്റുമായ ഡി. വാവാച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഇടയനമ്പലം യൂണിറ്റ് പ്രസിഡന്റ് വൈ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഹരികുമാർ, വൈസ് പ്രസിഡന്റ് ഷിഹാബ് എം. ഞാറയ്ക്കാട്ട് എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി എം.കെ. ഷാജഹാൻ സ്വാഗതവും സോമൻ പിള്ള മംഗലത്ത് നന്ദിയും പറഞ്ഞു.