പത്തനാപുരം : കൊവിഡ് കാലത്ത് പുരാണ പാരായണക്കാർക്ക് കൈതാങ്ങായി ശ്രീമദ് ഭാഗവതം ഫേസ് ബുക്ക് കൂട്ടായ്മ . വിശേഷ ദിവസങ്ങളിൽ ക്ഷേത്രങ്ങളിലും വീടുകളിലും ഭാഗവത പാരായണം നടത്തി ഉപജീവനം നടത്തി വന്നവർ പ്രതിസന്ധി നേരിടുന്ന സമയത്താണ് വീട്ടിൽ തന്നെയിരുന്ന് പാരായണം നടത്തുന്നതിന് 2500 രൂപ ബാങ്ക് അക്കൗണ്ടിൽ നൽകുന്ന സംവിധാനവുമായി ഫേസ് ബുക്ക് കൂട്ടായ്‌മ എത്തിയത്. ജൂൺ 1 മുതൽ ആരംഭിച്ച പാരായണം 41 ദിവസം നീണ്ട് നിൽക്കും. ​ ഓരോ ദിവസവും ഓരോ മേഖലയിൽ ആളിനെ തീരുമാനിക്കുന്നു. ഓരോ ദിവസത്തെ പാരായണത്തിനും സ്പോൺസർമാരെ കണ്ടെത്തിയാണ് പാരായണക്കാർക്ക് പൈസ നൽകുന്നത്. ഇതിനോടകം 41 ദിവസത്തെ സ്പോൺസർമാർ ബുക്കിംഗായി കഴിഞ്ഞു. എലിക്കാട്ടൂർ രാജേഷ് ,​ ചൂരക്കോട് ഉണ്ണികൃഷ്ണൻ എന്നിവർ
ചേർന്ന് തുടങ്ങിയ ഫേസ് ബുക്ക് കൂട്ടായ്മയാണ് ശ്രീമദ് ഭാഗവതം .അഞ്ചോളം അഡ്മിൻമാരുമായി ലോകമെമ്പാടും ഇപ്പോൾ 13000അംഗങ്ങളുണ്ട്.