അഞ്ചൽ: പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യ മരിച്ചു. യുവാവ് ഗുരുതരാവസ്ഥയിൽ. ഇടമുളയ്ക്കൽ കൈപ്പള്ളി തുമ്പികുന്ന് ഷാൻ മൻസിലിൽ ഷാനവാസിന്റെ ഭാര്യ ആതിരയാണ് (32) മരിച്ചത്. ഷാനവാസ് (35) ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കാണപ്പെട്ടത്. സംഭവദിവസം ഇരുവരും തമ്മിൽ വഴക്കിട്ടതായി നാട്ടുകാർ പറയുന്നു. ഇരുവരും പുനർവിവാഹിതരാണ്. ഒരുവർഷം മുമ്പായിരുന്നു വിവാഹം. ആറുമാസം പ്രായമുള്ള കുട്ടിയുണ്ട്. സംഭവത്തിൽ ദുരുഹതയുള്ളതായി പൊലീസ് പറയുന്നു.