പുനലൂർ: കരവാളൂരിൽ വീട്ടിനുള്ളിൽ ചാരായം വാറ്റുന്നതിനിടെ 4 പേരെ പുനലൂർ പൊലീസും എക്സൈസും ചേർന്ന് പിടികൂടി. കരവാളൂർ പഞ്ചായത്തിലെ കല്ല് വെട്ടാം കുഴി സ്വദേശികളായ സുധാകരൻ, പി. ബാബു,റെജി വർഗീസ്, ഗോപകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 80 ലിറ്റർ കോടയും 650 മി.ലിറ്റർ ചാരായവും വാറ്റ് ഉപകാരണങ്ങളും പിടി കൂടി.സുധാകരന്റെ വീട്ടിൽ രാത്രിയിലായിരുന്നു സംഘം ചേർന്ന് വാറ്റിയത്. പുനലൂർ പൊലിസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മാരായ മിഥുൻ, കെ.ആർ. സൂര്യ, പൂനലൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫിസർ വൈ. ഷിഹാബുദീൻ, സിവിൽ ഏക്സൈസ് ഓഫീസർമാരായ അനീഷ്‌ അർക്കജ്, അരുൺകുമാർ, ഹരിലാൽ, റോബി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.