shankarapilla-73

ചാത്തന്നൂർ: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരവേ കാലിലെ വ്രണങ്ങളിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ട ചാത്തന്നൂർ താഴം കാഞ്ഞിരത്തുംവിള ക്ഷേത്രത്തിന് സമീപം വിളയിൽ വീട്ടിൽ ശങ്കരപ്പിള്ള (73) നിര്യാതനായി.

ജൂൺ 1നാണ് കാൽവിരലുകൾ മുറിഞ്ഞ് പുഴുവരിക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ജൂൺ 2ന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ സന്ധ്യയോടെയാണ് മരിച്ചത്.