kalluvathukkal
കൊവിഡ് ബാധിതർക്കായി പാരിപ്പള്ളി മേഖലയിലെ വിമുക്ത ഭടന്മാർ നൽകിയ ഭക്ഷ്യധാന്യക്കിറ്റുകൾ കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, സെക്രട്ടറി ബിജു ശിവദാസൻ എന്നിവർ ഏറ്റുവാങ്ങുന്നു

ചാത്തന്നൂർ: പാരിപ്പള്ളിയിലെ വിമുക്തഭടന്മാരുടെ കൂട്ടായ്മ കൊവിഡ് ബാധിതർക്ക് വിതരണം ചെയ്യുന്നതിനായി കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഹെൽപ്പ് ഡെസ്കിലേക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വാങ്ങിനൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, സെക്രട്ടറി ബിജു ശിവദാസൻ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിതകുമാരി, പഞ്ചായത്തംഗങ്ങളായ അല്ലി അജി, എസ്. വിജയൻ, ഡി.എൽ. അജയകുമാർ, പി. പ്രതീഷ് കുമാർ, എൽ. ബിന്ദു, വിമുക്തഭട സംഘടന പാരിപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി മധുസൂദനൻ നായർ, ട്രഷറർ സോമൻപിള്ള, എസ്. സതീശൻപിള്ള, കെ.സി. ചാക്കോ, സുനിൽകുമാർ, കെ.എസ്. രാജേഷ്, സുരേഷ് കുമാർ, രതീഷ് കുമാർ, വൈശാഖ്, വിജയൻ ഉണ്ണിത്താൻ, മനു, രാമചന്ദ്രക്കുറുപ്പ്, ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.