കൊല്ലം: ബി.ഡി.ജെ.എസ് ഇരവിപുരം നിയോജമണ്ഡലം കമ്മിറ്റിയുടെ ഓൺലൈൻ യോഗം ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. ഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സജുകുമാർ, ട്രഷറർ രഞ്ജിത്ത് രവീന്ദ്രൻ,​ മണ്ഡലം വൈസ് പ്രസിഡന്റുമാരായ വിഷ്ണു ഷാജി, ശ്രീകുമാർ, അഖിൽദേവ്, ജോ. സെക്രട്ടറി അനീഷ്, കെ.കെ. സുഭാഷ്, അച്ചു നകുലൻ വിവേക്,​ അഖിൽ,​ ശ്രീകുമാർ,​ മനു,​ കുമാർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി അഭിലാഷ് സ്വാഗതവും ട്രഷറർ സന്തോഷ് വാളത്തുങ്കൽ നന്ദിയും പറഞ്ഞു.