തൊടിയൂർ: എല്ലാ പഞ്ചായത്തുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ തൊടിയൂർ ഡിവിഷൻ തല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്. കല്ലേലിഭാഗം നിർവഹിച്ചു. തൊടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തിരവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ബ്ലോക്ക് പഞ്ചായത്തംഗം സുധീർ കാരിക്കൽ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.ഒ. കണ്ണൻ, ഷബ്ന ജവാദ്, സി. എം.ഒ ഡോ. സമീന, പ്രസന്ന, പ്രിയൻ എന്നിവർ പങ്കെടുത്തു.