തഴവ: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ കുറുങ്ങപ്പള്ളി - കടത്തൂർ 396-ാം നമ്പർ ശാഖയിലെ വിദ്യാർത്ഥിനിക്ക് ചികിത്സാ സഹായം നൽകി. കുറുങ്ങപ്പള്ളി അജി ഭവനിൽ (നെടുംതറ കിഴക്കതിൽ ) അജിയുടെ മകൾക്കാണ് ഹൃദയ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകിയത്. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ എന്നിവർ രോഗിയുടെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. ശാഖാ പ്രസിഡൻ്റ് വി. ദിലീപ്, സെക്രട്ടറി ഉദയൻ ഉദയപുരി, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് സ്മിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.