കൊല്ലം: സർക്കാർ വേട്ടയാടലിനെതിരെ സംസ്ഥാന വ്യാപകമായി ബി.ജെ.പി നടത്തിയ പ്രതിഷേധ ജ്വാലയുടെ ജില്ലാതല ഉദ്ഘാടനം ചിന്നക്കടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ നിർവഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, ജില്ലാ സെക്രട്ടറി കരീപ്ര വിജയൻ, മുൻ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, കോർപ്പറേഷൻ
കൗൺസിലർമാരായ കൃപ വിനോദ്, സജിതാനന്ദ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ബിറ്റി സുധീർ, ബി.ജെ.പി കൊല്ലം നിയോജക മണ്ഡലം പ്രസിഡന്റ് സാംരാജ്, പ്രണവ് താമരക്കുളം, മനു വിപിനൻ എന്നിവർ നേതൃത്വം നൽകി.