ncp
എൻ.സി.പിയുടെ ഇരുപത്തിയൊന്നാം സ്ഥാപക ദിനാചരണം താമരക്കുളം സലീമിന് ഫലവൃക്ഷത്തൈ നൽകി സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മാകരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എൻ.സി.പിയുടെ ഇരുപത്തിയൊന്നാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ആശ്രാമം റസിഡൻസി റോഡിൽ 21 വൃക്ഷത്തൈകൾ നട്ടു. പാർട്ടിയുടെ പ്രമുഖരായ 21 നേതാക്കളുടെ ഓർമ്മയ്ക്കായിട്ടാണ് മരം നട്ടത്. താമരക്കുളം സലീമിന് സംസ്ഥാന എക്സി. അംഗം ജി. പത്മാകരൻ ഫലവൃക്ഷത്തൈ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എസ്. പ്രദീപ് കുമാർ, ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി വിശ്വൻ മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് ചാക്കോ എന്നിവർ പങ്കെടുത്തു.