കൊട്ടാരക്കര: പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളികൾ എ.ഐ.ടി.യു.സി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പെട്രോൾ പമ്പിന് മുന്നിൽ പട്ടിണി സമരം നടത്തി .സമരം എ.ഐ.ടി.യു.സി നേതാവ് ഡി.രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പ്രശാന്ത് കാവുവിള, മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം വെട്ടിക്കവല അജി,ഷാജഹാൻ, കിഴക്കേത്തെരുവ് അജി എന്നിവർ സംസാരിച്ചു.