കൊട്ടാരക്കര: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പുത്തൂർ മുക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ കലയപുരം പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സമരം വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തംഗം എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജി.സജി, സി.പി.എം. കുളക്കട ലോക്കൽ കമ്മിറ്റി അംഗം വി.സുമതി, കെ.രാമചന്ദ്രൻ, കെ.ബാബു, റിബു ജോസ് എന്നിവർ സംസാരിച്ചു.