പുത്തൂർ: ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന ലോട്ടറി തൊഴിലാളികൾക്ക് ഒരുവിധ ധനസഹായവും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ്(ഐ.എൻ.ടി.യു.സി) പ്രതിഷേധ സമരം സംഘടിപ്പിച്ചു. തൊഴിലാളികളുടെ ഭവനങ്ങളിലാണ് പ്ളക്കാർഡുകളും കൊടികളും ഉയർത്തി പ്രതിഷേധ സമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പി.സി.കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു.