ചവറ: കൊവിഡ് പ്രതിരോധത്തിൽ പൊലീസിനെ സഹായിക്കുന്ന വാളണ്ടിയർമാക്ക് ഫെയ്സ് ഷീൽഡും ധനസഹായവും നൽകി ചവറ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ചവറ സി.ഐ അനിൽകുമാറിന് ഫെയ്സ് ഷീൽഡും ധനസഹായവും കൈമാറി. ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള, പന്മന പഞ്ചായത്ത് പ്രസിഡന്റ് ഷെമി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സോഫിയ സലാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽ രാജ്, നിഷ സുനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി എസ്. പള്ളിപ്പാടൻ, ജിജി, സീനത്ത്, പ്രിയ, ഷിനു, സജി അനിൽ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കിടപ്പു രോഗികൾക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന പദ്ധതിയുടെ പ്രവർത്തനവും ആരംഭിച്ചു.