കൊ​ല്ലം: റോ​സ്​മ​ല ,​ ആ​ച്ചൻ​കോ​വിൽ സ്​കൂ​ളു​ക​ളി​ലെയും തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്​കൂ​ളി​ലെ​യും അ​ദ്ധ്യാ​പ​ക -അ​ന​ദ്ധ്യാ​പ​ക ത​സ്​തി​ക​കൾ നി​ക​ത്തു​വാൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാവശ്യ​പ്പെ​ട്ട് എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി മു​ഖ്യ​മ​ന്ത്രി​​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും ക​ത്തു നൽ​കി. നാ​മ​മാ​ത്ര​മാ​യ അ​ദ്ധ്യാ​പ​ക​രു​ടെ സേ​വ​ന​മാ​ണ് കി​ഴ​ക്കൻ മേ​ഖ​ല​യി​ലെ സ്​കൂ​ളു​ക​ളിൽ ല​ഭി​ക്കു​ന്ന​ത്. പു​തി​യ അ​ദ്ധ്യ​യ​ന​വർ​ഷം ആ​രം​ഭി​ച്ചി​ട്ടും സ്​കൂ​ളു​ക​ളി​ൽ ഓൺ​ലൈൻ ക്ലാ​സു​ക​ളും ന​ട​ത്താൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഒ​ഴി​വുള്ള ത​സ്​തി​ക​ക​ളി​ലേ​യ്​ക്ക് പി.എ​സ്.സി ലി​സ്റ്റ് നി​ല​വി​ലു​ള​ള​പ്പോ​ഴും ആ​വ​ശ്യ​ത്തി​ന് അ​ദ്ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാർ​ഹ​മാ​ണ്. പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇന്റർ​നെ​റ്റ് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി ബി​.എ​സ്​.എൻ​.എൽ കേ​ര​ള സർ​ക്കിൾ ചീ​ഫ് ജ​ന​റൽ മാ​നേ​ജർ​ക്കും കൊ​ല്ലം ജ​ന​റൽ മാ​നേ​ജർ​ക്കും ക​ത്തു നൽ​കു​ക​യും ചർ​ച്ച ന​ട​ത്തു​ക​യും ചെ​യ്​തു. എം.പി യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ബി.എ​സ്.എൻ.എൽ ഉ​ദ്യോ​ഗ​സ്ഥർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി റോ​സ് മ​ല​യി​ലെ​യും ചേ​ന​ഗി​രി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങൾ ഉൾ​പ്പടെ ഇന്റർ​നെ​റ്റ് ല​ഭ്യ​മാ​ക്കാ​നു​ള​ള അ​ടി​യ​ന്തര​ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.