intuc-chavara-photo
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റി ചവറ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന സെക്രട്ടറി യൂസഫ് കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

ചവറ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റി ചവറ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി യൂസഫ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ്‌ ജോസ് വിമൽരാജ് അദ്ധ്യക്ഷത വഹിച്ചു.
കോലത്തു വേണുഗോപാൽ, ചവറ ഹരീഷ്, പൊന്മന പ്രശാന്ത്, നിസാർ മേക്കാട്ടിൽ, പന്മന രഞ്ജിത്, ജിജി, ബിനേഷ്, രഞ്ചൻ, ശിവൻകുട്ടി, യേശുദാസൻ കോവിൽത്തോട്ടം, മുബാറക്, ഷാഹുൽ ഹമീദ്, ആശ, സോജ എന്നിവർ സംസാരിച്ചു.