പോരുവഴി: കർഷക സംഘം പോരുവഴി കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കർഷക സംഘം ഏരിയാ സെക്രട്ടറി അമ്പിളിക്കുട്ടൻ ഏറ്റുവാങ്ങി. കർഷകസംഘം മേഖലാ പ്രസിഡന്റ് മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എസ്. ശിവൻ പിള്ള, മേഖലാ കമ്മറ്റി അംഗങ്ങളായ ജയപ്രകാശ്, സതീശൻ, അഭയൻ, അജയൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ബേബി കുമാർ സ്വാഗതവും ഖജാൻജി പോരുവഴി എ.വി. അനിൽ നന്ദിയും പറഞ്ഞു.