ഓടനാവട്ടം: പെട്രോൾ ഡീസൽ നികുതി ഒഴിവാക്കി ഇന്ധന വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാരിനെതിരെ കെ. പി. സി .സി ആഹ്വാനം ചെയ്‌ത പ്രതിഷേധസമരം ഇന്ന് രാവിലെ 10ന് ഓടനാവട്ടം പെട്രോൾ പമ്പ് കവാടത്തിൽ നടക്കും. കോൺഗ്രസ്‌ ഓടനാവട്ടം മണ്ഡലം പ്രസിഡന്റ്‌ മഹേഷ്‌മാരൂർ നേതൃത്വം വഹിക്കും.