പരവൂർ: നഗരസഭാ അതിർത്തിയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരവൂർ എസ്.എൻ.വി.ആർ.സി ബാങ്കിന്റെ സദാനന്ദൻ സ്മാരക സ്കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നോട്ട് ബുക്കുകൾ വിതരണം ചെയ്തുവരുന്നതായി പ്രസിഡന്റ് നെടുങ്ങോലം രഘു, സെക്രട്ടറി മുത്തുണ്ണി എന്നിവർ അറിയിച്ചു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്കൂളിലെ പ്രഥമാദ്ധ്യാപികയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിച്ചാൽ ബാങ്കിൽ നിന്ന് പലിശരഹിത വായ്പയും ലഭ്യമാക്കും.