പരവൂർ: പൊഴിക്കര മൂല ദുർഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 18ന് കൊവിഡ് മാനദണ്ഡ പ്രകാരം നടക്കും. ക്ഷേത്രം തന്ത്രി ജയകൃഷ്ണൻ നമ്പൂതിരി, മേൽശാന്തി കൃഷ്ണമൂർത്തി പോറ്റി എന്നിവർ കാർമ്മികത്വം വഹിക്കും. രാവിലെ ഗണപതിഹോമം, കലശം, കലശാഭിഷേകം, വൈകിട്ട് തിരുവാഭരണ ചാർത്ത്, ചുറ്റുവിളക്ക്, എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി കൃഷ്ണൻക്കുട്ടിപിള്ള അറിയിച്ചു.