photo
കൊടകര പണം കവർച്ച കേസിന്റെ പേരിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ആക്രമിക്കുകയാണെന്ന് ആരോപിച്ച് കരുനാഗപ്പള്ളി താലൂക്ക് ഓഫീസിന് മുന്നിൽ ബി.ജെ.പി സംഘടിപ്പിച്ച സമരം മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കൊടകര പണം കവർച്ച കേസിന്റെ പേരിൽ പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ആക്രമിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 150 ഇടങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്. വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ പാതയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരത്തിന് ബി.ജെ.പി ജില്ലാ സെകട്ടറി വി.എസ്. ജിതിൻ ദേവ്, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. കൃഷ്ണൻ, ശരത്, എ. വിജയൻ, അനിൽ വാഴപ്പള്ളി, സതീഷ് തേവനത്ത്, ആർ. മുരളി, ടി. വിജയൻ, അജയൻ വാഴപ്പള്ളി, വി. മോഹൻ കുമാർ, പി. അഖിൽ, ശാലിനി രാജീവ്, ജയകുമാരി, മിനി ഉണ്ണി, മധു കുന്നത്ത്, ഷിജു, ഷിജി, ബിജു എന്നിവർ നേതൃത്വം നൽകി.