കൊല്ലം: കലയ്‌ക്കോട് ഐശ്യര്യ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് 10,000 രൂപ സംഭാവന നൽകി. സ്കൂൾ പ്രിൻസിപ്പൽ എസ്. ശ്രീന പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ചെക്ക് കൈമാറി. വൈസ് പ്രിൻസിപ്പൽ എ.കെ. മിനിയും മറ്റ് ജീവനക്കാർ പങ്കെടുത്തു.