കൊല്ലം: ചിന്നക്കട റെയിൽവേ ഭൂമിയിലും അഷ്ടമുടിക്കായലിലും കാവനാട് മാർക്കറ്റിന് സമീപത്തും കുന്നുകൂടുന്ന ശുചിമുറി മാലിന്യമടക്കം നിർമ്മാർജ്ജനം ചെയ്ത് ജനങ്ങൾക്ക് ശുദ്ധവായു ലഭ്യമാക്കാൻ നഗരസഭ തയ്യാറാകണമെന്ന് സി.എം.പി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. കോർപ്പറേഷൻ ഭരണാധികാരികളുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം കൊല്ലം നഗരം മാലിന്യക്കൂമ്പാരമായി മാറി. മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ ജില്ലാ കളക്ടർ സ്വീകരിച്ച നടപടി ശ്ളാഘനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. വിജയ ബാബു അദ്ധ്യക്ഷത വഹിച്ചു. വി. വിജയൻ, ഗോപിനാഥ് പെരിനാട്, ആശ്രാമം സുനിൽകുമാർ, രാമചന്ദ്രൻ കടകമ്പള്ളി, രാജൻ, ഹരിദാസ് കുണ്ടറ, ടി.പി. ശശാങ്കൻ, എൽ. പ്രകാശ്, സുജ തുടങ്ങിയവർ സംസാരിച്ചു.