കൊല്ലം : കൊവിഡ് കാലത്ത് കുട്ടികൾക്ക് നഷ്‌ടമായ ക്ലാസ് മുറിയുടെ അന്തരീക്ഷം പുനസൃഷ്ടിക്കാനും മാനസിക ഉല്ലാസത്തിനുമായി കാരംകോട് വിമല സെൻട്രൽ സ്കൂളിലെ അദ്ധ്യാപകർ വീഡിയോ കാളിലൂടെ വിദ്യാർത്ഥികളിലേയ്ക്കെത്തുന്നു. ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ക്ലാസ് ടീച്ചർമാർ വിദ്യാർത്ഥികളോട് സംവദിക്കും. പുതിയ അദ്ധ്യയന വർഷത്തിൽ കുട്ടികളെ പഠനത്തിന് സജ്ജരാക്കാനും രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകാനുമാണ് വിമല സെൻട്രൽ സ്കൂളിലെ ഹെലോ വിമലിയൻ എന്ന സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.