ryf
ആർ.വൈ.എഫ് (ലെനിനിസ്റ്റ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം

കൊല്ലം: പെട്രോൾ, ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, ലക്ഷദ്വീപ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആർ.വൈ.എഫ് (ലെനിനിസ്റ്റ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ആർ.എസ്.പി (എൽ) ജില്ലാ സെക്രട്ടറി സാബു ചക്കുവള്ളി ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫ് (എൽ) ജില്ലാ സെക്രട്ടറി രാജേഷ് ചാലിയക്കര, കോവൂർ മോഹൻ, ബി. രഘുനാഥൻപിള്ള, രതീഷ് ലാൽ, ബി. നൗഫൽ യഹിയ, എസ്. ദിലീപ്, എസ്. മുനീർ, ജി. വിമൽബാബു, എ. അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.