photo
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. 15 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം ഉപേക്ഷിക്കുക, ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. പി.കെ. ബാലചന്ദ്രൻ അദ്ധ്യക്ഷനായി. പി.കെ. ജയപ്രകാശ്, കെ.എസ്. ഷറഫുദ്ദീൻ മുസ്ലിയാർ, ജി. സുനിൽ, ശശി തുടങ്ങിയവർ സംസാരിച്ചു.