കൊല്ലം: യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ആയിരം പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോൾ വാങ്ങുന്ന 5000 പേർക്ക് നികുതിയിനത്തിൽ ഈടാക്കുന്ന 50 രൂപ വിതരണം ചെയ്യുന്ന പ്രതിഷേധ പരിപാടി കൊല്ലം ടൗണിൽ എ.ഐ.സി.സി പഞ്ചായത്തിരാജ് സമിതി ദേശീയ സെക്രട്ടറി ഡി. ഗീതാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ടൗൺ പ്രസിഡന്റ് ഷാജഹാൻ പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ആഷിക് പള്ളിത്തോട്ടം, ശബരിനാഥൻ താമരക്കുളം, സൗമ്യ സോളി, ജഗന്നാഥൻ, അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.
പള്ളിമുക്കിൽ
വടക്കേവിള മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്ക് പെട്രോൾ പമ്പിൽ നടന്ന പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നഹാസ്, ഷാ സലിം, ബിനോയ് ഷാനൂർ, അഫ്സൽ തമ്പോര്, സിയാദ്, ഷാജി ഷാഹുൽ, ഷാജഹാൻ, ഷൈജു, അഭിലാഷ്, രാജീവ്, ഷെഫീക്ക്, ജഹാംഗീർ തുടങ്ങിയവർ നേതൃത്വം നൽകി.
കല്ലുംതാഴത്ത്
കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുംതാഴം പെട്രോൾ പമ്പിൽ നടന്ന പ്രതിഷേധം സംസ്ഥാന നിർവാഹക സമിതി അംഗം ഷെഫീക്ക് കിളികൊല്ലൂർ ഉദ്ഘാടനം ചെയ്തു. ഇരവിപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനൂപ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. അനിൽകുമാർ, മൻസൂർ, റാഫി കുന്നുംപുറം എന്നിവർ നേതൃത്വം നൽകി.