കരുനാഗപ്പള്ളി: കൊല്ലം നഗരത്തിലെ ശുചീകരണത്തിന് റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.ആർ.ഡി.എസ്.എ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം എ.ആർ. അനീഷ് യോഗം ഉദ്ഘാടനം ചെയ്തു. സി. സുനിൽ, സാബു, സജീവ് തുടങ്ങിയവർ പങ്കെടുത്തു.