പുനലൂർ: എസ്.എൻ.ഡി.പിയോഗം ഡയറക്ടറും പുനലൂർ കുമാർപാലസ് മാനേജിംഗ് ഡയറക്ടറുമായ എൻ.സതീഷ്കുമാർ വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോൺ വാങ്ങി നൽകി. നഗരസഭയിലെ ഗ്രേസിംഗ് ബ്ലോക്ക് വാർഡിൽ പയ്യംകുന്നിലെ സ്കൂൾ വിദ്യാർത്ഥിനിയായ രഞ്ജിനിക്കാണ് സ്മാർട്ട് ഫോൺ നൽകിയത്. തന്റെ വാർഡിൽ പഠനോപകരണങ്ങളും മറ്റും ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനിടെയാണ് കൗൺസിലറും അദ്ധ്യാപകനുമായ ഡി.ദിനേശൻ രഞ്ജിനിയെക്കുറിച്ചറിയുന്നത്.തുടർന്ന് യോഗം ഡയറക്ടറെ വിവരം അറിയിച്ച് സ്മാർട്ട് ഫോൺ വാങ്ങി നൽകുകയായിരുന്നു.