strik
കേന്ദ്ര-കേരള സർക്കാരുകളുടെ ഇന്ധന നികുതിക്കെതിരെ യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച 'ടാക്സ് പേയ് ബാക്ക് ' സമരം കുന്നിക്കോട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ് ഖാൻ ഉദ്ഘാടനം ചെയ്തതപ്പോൾ

കുന്നിക്കോട് : കേന്ദ്ര-കേരള സർക്കാരുകളുടെ ഇന്ധന നികുതിക്കെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച 'ടാക്സ് പേയ് ബാക്ക് ' സമരം കുന്നിക്കോട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ് ഖാൻ ഉദ്ഘാടനം ചെയ്തു. ഒരു ലിറ്റർ പെട്രോളിന്റെ കേന്ദ്ര എക്സൈസ് ടാക്സ്, സംസ്ഥാനം വാറ്റ് ടാക്സ് ഇനത്തിൽ ഈടാക്കുന്ന 58 രൂപ അഞ്ച് ഉപഭോക്താക്കൾക്ക് തിരികെ നൽകി. രാഹുലിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വിളക്കുടി നസീർ, മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ്, ശരത് കുളപ്പുറം, റിയാസ്, ഷൈജു എം.സി.അനസ്, സിബിൻ, അനന്തൻ എന്നിവർ നേതൃത്വം നൽകി.