കരുനാഗപ്പള്ളി: എൻ.സി.പി സ്ഥാപക ദിനം കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. എൻ.സി.പി സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. എൻ. കരുണാകരൻപിള്ള പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ സെക്രട്ടറി നെടുങ്ങോട്ട് കൃഷ്ണകുമാർ വൃക്ഷ തൈകൾ വിതരണം ചെയ്തു. പി.ജി. ദിനമണി അദ്ധ്യക്ഷത വഹിച്ചു. പി. പ്രിനു, ഹസൻകുഞ്ഞ്, ശാന്തകുമാരിഅമ്മ, അഡ്വ. വിമലർ, പ്രസാദ് എന്നിവർ സംസാരിച്ചു.