പുനലൂർ: എൻ.സി.പി പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തി എൻ.സി.പി സ്ഥാപക ദിനം ആചരിച്ചു. പുനലൂർ തൂക്ക് പാലത്തിന് സമീപത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ എൻ.സി.പി.മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സന്തോഷ്.കെ.തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പ്രസിഡന്റ് ടി.ഇ.ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.കുമാർ, സത്യൻ തുടങ്ങിയവർ സംസാരിച്ചു.