കുണ്ടറ: പത്ര വിതരണത്തിൽ ഏർപ്പെട്ടിരുന്ന കേരളകൗമുദി ഏജന്റിന് ബൈക്ക് അപകടത്തിൽ പരിക്കേറ്റു. വേലുതമ്പി നഗർ ഏജന്റ് പ്രസാദിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെ 6.30ഓടെ കൊട്ടിയം - കുണ്ടറ റോഡിൽ പെരുമ്പുഴ ഡാൽമിയയ്ക്ക് സമീപത്തായിരുന്നു അപകടം. കാൽമുട്ടിന് പരിക്കേറ്റ പ്രസാദിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കാൽമുട്ടിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർ അറിയിച്ചു. പെരുമ്പുഴ ഭാഗത്തുനിന്നെത്തിയ ബൈക്കാണ് പ്രസാദിനെ ഇടിച്ചത്. ബൈക്ക് യാത്രികരായ രണ്ടുപേർക്കും പരിക്കുണ്ട്.