കൊല്ലം: സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതരായ തൊഴിലാളി കുടുംബങ്ങളെ സഹായിക്കാനുള്ള ഭക്ഷ്യക്കിറ്റുകളുമായി സാന്ത്വന വണ്ടി ഇന്ന് ആര്യങ്കാവിലെ തോട്ടം മേഖയിൽ എത്തും. 300 തോട്ടം തൊഴിലാളി കുടുംബങ്ങൾക്കാണ് ഭക്ഷ്യക്കിറ്റുകൾ നൽകുന്നത്. 5കിലോ അരി, 1കിലോ പഞ്ചസാര, 1കിലോ റവ, അര കിലോ മുളക്‌പൊടി, മല്ലിപ്പൊടി, വെളിച്ചെണ്ണ എന്നിവയടങ്ങുന്ന കിറ്റുകളാണ് നൽകുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉച്ചക്ക് 12ന് അമ്പനാട്ടും വൈകിട്ട് 4ന് ചാലിയക്കര എ.വി.ടി യിലും 5ന് മാവിള ഓട്ടോറിക്ഷാ തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യുമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ അറിയിച്ചു.