കരുനാഗപ്പള്ളി: കിടപ്പിലായ രോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകുന്ന ശ്രദ്ധ സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ നിർവഹിച്ചു. തഴവ ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജാസ്മിൻ റിഷാദ്, വൈസ് പ്രസിഡന്റ് ആർ. ഷൈലജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി മണികണ്ഠൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ വത്സല, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാരിയത്ത് എന്നിവർ സംസാരിച്ചു. 2, 3, 4, 5 വാർഡുകളിലെ കിടപ്പിലായ രോഗികൾക്കാണ് വാക്‌സിൻ നൽകിയത്.