a
എൻ.സി.പിയുടെ ഇരുപത്തിയൊന്നാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന വൃക്ഷത്തൈ നടീൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജി. പത്മാകരൻ ഉദ്ഘടനം ചെയ്യുന്നു

എഴുകോൺ: എൻ.സി.പിയുടെ 21-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം റസിഡൻസി റോഡിൽ ഇരുപത്തിയൊന്ന് വൃക്ഷത്തൈകൾ നട്ടു. 21 പാർട്ടിയുടെ പ്രമുഖ നേതാക്കളുടെ ഓർമ്മയ്ക്കായി അവരുടെ പേരുകൾ നൽകിയാണ് തൈകൾ നട്ടത്. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജി. പത്മാകരൻ സംസ്ഥാന നിർവാഹക സമിതി അംഗം താമരക്കുളം സലിമിന് വൃക്ഷത്തൈ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ്. പ്രദീപ് കുമാർ, ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി വിശ്വൻ മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് ചാക്കോ എന്നിവർ പങ്കെടുത്തു.