covid
സഹപാഠികളായ വിദേശ മലയാളികൾ എത്തിച്ച കൊവിഡ് പ്രതിരോധ സാമഗ്രികൾ നഗരസഭ ചെയർമാൻ എ. ഷാജു താലൂക്കാശുപത്രി ആർ.എം.ഒ ഡോ. മെറീനക്ക് കൈമാറുന്നു.

കൊട്ടാരക്കര : കൊവിഡ് പ്രതിരോധ സാമഗ്രികളുമായി വിദേശമലയാളികൾ . താലൂക്കാശുപത്രിയിലെ ആർ.എം.ഒ ഡോ.മറീനക്കൊപ്പം പഠിച്ചിരുന്നതും ഇപ്പോൾ ഇംഗ്ളണ്ടിൽ ജോലി ചെയ്യുന്നതുമായ സുഹൃത്തുക്കളാണ് കൊവിഡ് പ്രതിരോധ സാമഗ്രികൾ താലൂക്കാശുപത്രിയിൽ എത്തിച്ച് നൽകിയത്. അന്താരാഷ്ട്ര നിലവാരമുള്ള മാസ്ക്, ഫേസ് ഷീൽഡ്, ഗ്ളൗസ്, സാനിറ്റൈസർ, മറ്റു പ്രതിരോധ സാമഗ്രികൾ എന്നിവയാണ് ആശുപത്രിക്ക് കൈമാറിയത്. 1989 -95 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപ്പം പഠിച്ചിരുന്ന വിദേശമലയാളികളായ സുഹൃത്തുക്കൾ എത്തിച്ച പ്രതിരോധ സാമഗ്രികൾ നഗരസഭ ചെയർമാൻ എ.ഷാജു ഏറ്റുവാങ്ങി ഡോ.മറീനക്ക് കൈമാറി.ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ ബഷീർ എന്നിവർ പങ്കെടുത്തു.